CMDRF

സീതാറാം യെച്ചൂരിക്ക് പകരം താല്‍ക്കാലിക ചുമതല നല്‍കും; ബേബിയും വിജയരാഘവനും ചര്‍ച്ചയില്‍

നിലവില്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്

സീതാറാം യെച്ചൂരിക്ക് പകരം താല്‍ക്കാലിക ചുമതല നല്‍കും; ബേബിയും വിജയരാഘവനും ചര്‍ച്ചയില്‍
സീതാറാം യെച്ചൂരിക്ക് പകരം താല്‍ക്കാലിക ചുമതല നല്‍കും; ബേബിയും വിജയരാഘവനും ചര്‍ച്ചയില്‍

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.

നിലവില്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്‌തേക്കാം. തല്ക്കാലം താല്ക്കാലിക ചുമതലയാകും ഒരാള്‍ക്ക് നല്‍കുകയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

Top