കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ട്; ഇ.പി. വിവാദത്തില്‍ പ്രതികരിക്കാതെ സീതാറാം യെച്ചൂരി

കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ട്; ഇ.പി. വിവാദത്തില്‍ പ്രതികരിക്കാതെ സീതാറാം യെച്ചൂരി

ഡല്‍ഹി: ഇ.പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം തേടിയെങ്കിലും യെച്ചൂരി ഒഴിഞ്ഞുമാറി.

ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ എത്ര സീറ്റ് നേടാനാകുമെന്നുള്ള ചോദ്യത്തിന്, രാഷ്ട്രീയ പോരാട്ടമാണിതെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Top