കേരളത്തിൽ എസ്.ഐ.ആർ. സമയപരിധി വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി അനുസരിച്ച്, എന്യൂമറേഷൻ ഫോമുകൾ ഡിസംബർ 18 വരെ സ്വീകരിക്കുന്നതാണ്. വോട്ടർ പട്ടികയുടെ കരട് ഈ മാസം ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-നാണ് പ്രസിദ്ധീകരിക്കുക.
എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും ഈ തീരുമാനം എടുത്തത്. നേരത്തെ, സമയപരിധി നീട്ടുന്നത് പരിഗണിക്കാൻ കമ്മീഷന് കോടതി നിർദേശം നൽകിയിരുന്നു. അതിനുശേഷം അവസാന തീയതി ഡിസംബർ 11 വരെ ആക്കിയെങ്കിലും, ഇതാണ് ഇപ്പോൾ വീണ്ടും നീട്ടി ഡിസംബർ 18 വരെയാക്കി മാറ്റിയത്.






