എസ്‌ഐആർ വിവാദം, പാർലമെൻ്റ് പ്രക്ഷുബ്ധം; ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിൽ

എസ്ഐആറിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളി

എസ്‌ഐആർ വിവാദം, പാർലമെൻ്റ് പ്രക്ഷുബ്ധം; ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിൽ
എസ്‌ഐആർ വിവാദം, പാർലമെൻ്റ് പ്രക്ഷുബ്ധം; ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിൽ

ഡൽഹി: എസ്ഐആർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രക്ഷുബ്ധമായി. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

എസ്ഐആറിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളി. അനുവാദമില്ലാതെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസുകൾ തള്ളിയത്.

Also Read: ഇന്ത്യയിൽ വ്യാജമരുന്ന് ഭീഷണി; അതീവ ജാഗ്രതാ നിർദേശം നൽകി

എസ്ഐആറിൽ ചർച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നെങ്കിലും അത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഇന്നലെയും സഭയിൽ പ്രതിഷേധം ശക്തമാവുകയും സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇന്നും സഭ സമ്മേളിച്ചയുടൻ തന്നെ പ്രതിഷേധ നടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോവുകയായിരുന്നു. പ്രതിഷേധം കാരണം സഭാ നടപടികൾ പലതവണ നിർത്തിവെക്കേണ്ടി വന്നു.

Share Email
Top