എസ്.ഐ.ആർ അപേക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; ഹിയറിങ് ഫെബ്രുവരി 14 വരെ

സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് അപേക്ഷാ സമയം ഇന്ന് വരെ നീട്ടി നൽകിയത്.

എസ്.ഐ.ആർ അപേക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; ഹിയറിങ് ഫെബ്രുവരി 14 വരെ
എസ്.ഐ.ആർ അപേക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; ഹിയറിങ് ഫെബ്രുവരി 14 വരെ

തിരുവനന്തപുരം: എസ്.ഐ.ആർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് അപേക്ഷാ സമയം ഇന്ന് വരെ നീട്ടി നൽകിയത്. ഈ മാസം 22-ന് കാലാവധി അവസാനിക്കേണ്ടിയിരുന്നെങ്കിലും കോടതി നിർദ്ദേശപ്രകാരം അത് നീട്ടുകയായിരുന്നു.

ഇതുവരെ 11 ലക്ഷത്തിലധികം അപേക്ഷകളാണ് പേര് ചേർക്കുന്നതിനായി ലഭിച്ചത്. 2002-ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരും നിലവിലെ പട്ടികയിൽ അക്ഷരത്തെറ്റുകൾ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നവരുമായ 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. അപേക്ഷകളുടെ പരിശോധനയും ഹിയറിങ്ങും ഫെബ്രുവരി 14 വരെ തുടരും. രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഇതുവരെ 9,868 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share Email
Top