ഒട്ടേറെ മധുര ഗാനങ്ങള്‍ ഇനി ബാക്കി; ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്

ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം

ഒട്ടേറെ മധുര ഗാനങ്ങള്‍ ഇനി ബാക്കി; ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്
ഒട്ടേറെ മധുര ഗാനങ്ങള്‍ ഇനി ബാക്കി; ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്

തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്‌കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു.

Also Read:  പുല്‍പ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാന്‍ നാളെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Share Email
Top