എമ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു; ജോബ് കുര്യന്‍

പുള്ളി ആ പാട്ട് എന്നൊക്കൊണ്ട് പാടിച്ചെടുത്തു. പുള്ളിക്ക് എന്നില്‍ കോണ്‍ഫിഡന്‍സ് ഉണ്ട് എനിക്ക് അല്പം കുറവാണ്

എമ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു; ജോബ് കുര്യന്‍
എമ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു; ജോബ് കുര്യന്‍

മ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്ന് ഗായകന്‍ ജോബ് കുര്യന്‍. സംഗീത സംവിധായകന്‍ ദീപക് ദേവ് സാര്‍ നിര്‍ബന്ധിച്ചാണ് തന്നെക്കൊണ്ട് എമ്പുരാനില്‍ പാടിപ്പിച്ചത്. എന്നില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലെങ്കിലും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും എമ്പുരാനില്‍ പാടാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ജോബ് കുര്യന്‍ പറഞ്ഞു.

Also Read: ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’; സ്ട്രീമിങ് തീയതി പുറത്ത്

‘എമ്പുരാന്‍ സിനിമയില്‍ ഞാന്‍ പാടിയിട്ടുണ്ട്. പൃഥ്വിയുടെ സിനിമയില്‍. അത് ഭാഗ്യമാണ്. ദീപക് സാര്‍ വിളിച്ചു ഞാന്‍ ചെന്നു. സാര്‍ ഞാന്‍ നോക്കാം എന്നാണ് ആദ്യം പറഞ്ഞത്. ‘താന്‍ ചുമ്മാ പാടടോ, തനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലേ, ഒരു അടി തന്നാല്‍ ഉണ്ടല്ലോ മര്യാദയ്ക്ക് പാടിക്കോ’ എന്നാണ് സാറിന്റെ ഭാഗത്ത് നിന്ന് വന്ന റെസ്‌പോണ്‍സ്. അവര്‍ക്ക് ഒക്കെ നമ്മളെ അത്രയും അറിയാം. ഞാന്‍ നാളെ വരാം മറ്റന്നാള്‍ വരാം എന്നൊക്കെ പറയും. പക്ഷേ താന്‍ പാടിക്കോ, ഞാന്‍ അല്ലേ ഇവിടെ ഇരിക്കുന്നത്, ഞാന്‍ എടുത്തോളാം എന്നൊക്കെ അദ്ദേഹം പറയും.

പുള്ളിയോട് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. കാരണം നമ്മുടെ ആദ്യത്തെ ഗുരു ആണ്. പത്തു കൊല്ലം മുന്നേ താന്‍ ഇത് തന്നെയല്ലേ പറഞ്ഞത് എന്നിട്ട് താന്‍ പാടിയ പാട്ടുകള്‍ ഹിറ്റല്ലേ എന്നൊക്കെ പറഞ്ഞ് എന്നെ ചാര്‍ജ് ചെയ്യും. പുള്ളി ആ പാട്ട് എന്നൊക്കൊണ്ട് പാടിച്ചെടുത്തു. പുള്ളിക്ക് എന്നില്‍ കോണ്‍ഫിഡന്‍സ് ഉണ്ട് എനിക്ക് അല്പം കുറവാണ്,’ ജോബ് കുര്യന്‍ പറഞ്ഞു.

Share Email
Top