സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ എത്തി

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്

സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ എത്തി
സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ എത്തി

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ പുതിയ മോഡൽ സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു. കൂടുതൽ ഫീച്ചറുകളുമായാണ് സിംപിള്‍ വൺ എസ് എത്തിയിരിക്കുന്നത്. 1,39,999 രൂപ മുതലാണ് എക്സ്ഷോറൂം വില. ബ്ലാക്ക്, വൈറ്റ്, ബ്ലൂ, റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാം.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 11.39 എച്ച്.പി (8.5kW) പവറും 72 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറും 3.7kWh ഫിക്സ്ഡ് ബാറ്ററിയുമാണുള്ളത്. ഇക്കോ, റൈഡ്, ഡാഷ്, സോണിക്ക് എന്നീ നാല് റൈഡ് മോഡുകളുമുണ്ട്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടൊപ്പം ടേൺ ബൈ ടേൺ നാവി​ഗേഷൻ, ആപ്പ് ഇന്റ​ഗ്രേഷൻ, ഓവർ ദി എയർ അപ്ഡേറ്റ്സ് എന്നിവയും ഉണ്ട്.

Also Read: സ്കോഡ സ്ലാവിയക്ക് വില കുറഞ്ഞു !

ഫൈൻഡ് മൈ വോയിസ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റീജെനറേറ്റീവ് ബ്രേക്കിങ്, റാപ്പിഡ് ബ്രേക്കിങ് സിസ്റ്റം, പാർക്ക് അസിസ്റ്റ്, 5G ഇ-സിം, വൈ ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയും ഈ സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്. 35 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സ്. 770 എം.എം. ആണ് സീറ്റ് ഹൈറ്റ്. സിംപിള്‍ വൺ എസ് എന്ന പുതിയ മോഡലിന് പുറമെ സിംപിള്‍ വൺ ജെൻ 1.5 എന്ന മോഡലും നിലവിൽ കമ്പനിക്കുണ്ട്.

Share Email
Top