പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം; നരേന്ദ്രമോദിക്ക് കത്തയച്ച് സിദ്ധരാമയ്യ

പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം; നരേന്ദ്രമോദിക്ക് കത്തയച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്‌പോര്‍ട്ടിലാണ് പ്രജ്വല്‍ വിദേശയാത്ര നടത്തുന്നത്. അതിനാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വല്‍ രേവണ്ണ നേരിടുന്ന ആരോപണങ്ങള്‍ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയില്‍ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിലാണ് പ്രജ്വല്‍ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാന്‍ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തില്‍ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.

Top