ദേശീയ രാഷ്ട്രീയത്തിലേക്ക് സിദ്ധരാമയ്യ? ഹൈക്കമാൻഡ് കൂടിക്കാഴ്ച ഇന്ന്

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം

ദേശീയ രാഷ്ട്രീയത്തിലേക്ക് സിദ്ധരാമയ്യ? ഹൈക്കമാൻഡ് കൂടിക്കാഴ്ച ഇന്ന്
ദേശീയ രാഷ്ട്രീയത്തിലേക്ക് സിദ്ധരാമയ്യ? ഹൈക്കമാൻഡ് കൂടിക്കാഴ്ച ഇന്ന്

ർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ ഇന്ന് ഡൽഹിയിൽ വെച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവായ അദ്ദേഹത്തിന് ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ എം.എൽ.എയായി തുടരാനാണ് തനിക്ക് താല്പര്യമെന്ന് സിദ്ധരാമയ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, പാർട്ടിയിലെ മുതിർന്ന നേതാവിനെ ദേശീയ തലത്തിലേക്ക് മാറ്റാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരാനാണ് സാധ്യത.

Also Read:വിജയിയുടെ ഡൽഹി സന്ദർശനം; മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധം

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ജാതി സെൻസസിനായി വാദിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയിൽ ഒ.ബി.സി മുഖ്യമന്ത്രി പോലുമില്ലാത്ത അവസ്ഥയാണെന്നും, സിദ്ധരാമയ്യയെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നെന്നും ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പിക്ക് ഒ.ബി.സി വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയുണ്ടെന്നും, ജനകീയതയെക്കാൾ പണത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

Share Email
Top