സിദ്ധരാമയ്യ പടിയിറങ്ങി; ജൂൺ മൂന്നിന് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും

മാസങ്ങളായി കർണാടക രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സിദ്ധരാമയ്യ ഗവർണർക്ക് രാജിക്കത്ത് നൽകിയത്

സിദ്ധരാമയ്യ പടിയിറങ്ങി; ജൂൺ മൂന്നിന് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും
സിദ്ധരാമയ്യ പടിയിറങ്ങി; ജൂൺ മൂന്നിന് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ർണാടകയിൽ രാഷ്ട്രീയ നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ, ഡി കെ ശിവകുമാർ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് നിയമസഭാ പാർട്ടി (സിഎൽപി) ഇന്ന് യോഗം ചേരുന്നുണ്ട്.

മാസങ്ങളായി കർണാടക രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സിദ്ധരാമയ്യ ഗവർണർക്ക് രാജിക്കത്ത് നൽകിയത്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ, രാജിക്ക് ശേഷം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കണ്ടു. മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയതിന് അദ്ദേഹം രാഹുൽ ഗാന്ധിയോട് നന്ദി അറിയിച്ചു. കർണാടകയിൽ സുഗമമായ അധികാര കൈമാറ്റത്തിന് ഒരു തടസ്സവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല വ്യക്തമാക്കി.

Also Read:തൃണമൂൽ കോൺഗ്രസിൽ കൂട്ടരാജി; അസം സംസ്ഥാന അധ്യക്ഷനും രാജിവെച്ചു

കർണാടകയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഡി കെ ശിവകുമാറിനെ സിഎൽപി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നാണ് പാർട്ടിക്കുള്ളിലെ സൂചന. സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന നിലയിൽ ശിവകുമാറിന്റെ സ്ഥാനാരോഹണം കോൺഗ്രസിന് കൂടുതൽ ഊർജ്ജം പകരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സിഎൽപി യോഗത്തിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം ഉണ്ടാകും.

Share Email
Top