ചെമ്മീൻ സീസണിന് തുടക്കം; ഒമാനിൽ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്!

ഈ മാസങ്ങളിൽ ഒമാനി വിപണിയിൽ ചെമ്മീൻ സുലഭമായി ലഭിക്കുമെന്നതിനാൽ രാജ്യത്തിനകത്തും പുറത്തുനിന്നും ഇതിന് വലിയ ആവശ്യക്കാരാണുള്ളത്

ചെമ്മീൻ സീസണിന് തുടക്കം; ഒമാനിൽ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്!
ചെമ്മീൻ സീസണിന് തുടക്കം; ഒമാനിൽ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്!

മാനിൽ പുതിയ ചെമ്മീൻ മത്സ്യബന്ധന സീസണിന് ഔദ്യോഗികമായി തുടക്കമായി. വരുന്ന നവംബർ 30 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. ഈ മാസങ്ങളിൽ ഒമാനി വിപണിയിൽ ചെമ്മീൻ സുലഭമായി ലഭിക്കുമെന്നതിനാൽ രാജ്യത്തിനകത്തും പുറത്തുനിന്നും ഇതിന് വലിയ ആവശ്യക്കാരാണുള്ളത്. ഒമാനി ചെമ്മീനുകളുടെ ജനപ്രീതി കാരണം ഇവ മറ്റ് രാജ്യങ്ങളിലേക്കും വലിയ തോതിൽ കയറ്റുമതി ചെയ്യാറുണ്ട്.

അതേസമയം, സമുദ്രവിഭവങ്ങളുടെ സംരക്ഷണവും ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സീസൺ അല്ലാത്ത സമയങ്ങളിൽ ചെമ്മീൻ പിടിക്കുന്നതും, കൈവശം വെക്കുന്നതും, വ്യാപാരം നടത്തുന്നതും, സംഭരിക്കുന്നതും, കയറ്റുമതി ചെയ്യുന്നതും നിയമപ്രകാരം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കോടിക്കണക്കിന് രൂപയുടെ ചെമ്മീൻ ഉൽപാദനമാണ് ഒമാനിൽ നടന്നിട്ടുള്ളത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
Top