സൂര്യക്ക് പകരം ശ്രേയസ് അയ്യർ! സഞ്ജു വേണ്ട; സെവാഗ്

ഐപിഎല്ലിൽ വിവിധ ടീമുകളെ ഫൈനലിലേക്കും കിരീട വിജയങ്ങളിലേക്കും നയിച്ച ശ്രേയസിന്റെ പരിചയസമ്പത്ത് ഇന്ത്യൻ ടീമിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

സൂര്യക്ക് പകരം ശ്രേയസ് അയ്യർ! സഞ്ജു വേണ്ട; സെവാഗ്
സൂര്യക്ക് പകരം ശ്രേയസ് അയ്യർ! സഞ്ജു വേണ്ട; സെവാഗ്

ന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്ത് മാറ്റം വരികയാണെങ്കിൽ സൂര്യകുമാർ യാദവിന് പകരം ആ പദവിയിലേക്ക് ഏറ്റവും അനുയോജ്യനായ താരം ശ്രേയസ് അയ്യരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. നിലവിൽ പഞ്ചാബ് കിങ്‌സിന്റെ നായകനായ ശ്രേയസ് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാണെന്നും സാഹചര്യങ്ങളെ കൃത്യമായി അപഗ്രഥിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ വിവിധ ടീമുകളെ ഫൈനലിലേക്കും കിരീട വിജയങ്ങളിലേക്കും നയിച്ച ശ്രേയസിന്റെ പരിചയസമ്പത്ത് ഇന്ത്യൻ ടീമിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അതേസമയം, ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ അല്പം വ്യത്യസ്തമായ നിലപാടാണ് സെവാഗ് പങ്കുവെച്ചത്. ഹാർദിക്കിന് മികച്ച നേതൃപാടവമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ ഫോമും നേരിടുന്ന സമ്മർദ്ദങ്ങളും പരിഗണിക്കുമ്പോൾ നായകസ്ഥാനത്തേക്കാൾ വൈസ് ക്യാപ്റ്റൻ റോളിലാകും അദ്ദേഹം കൂടുതൽ തിളങ്ങുകയെന്ന് സെവാഗ് നിരീക്ഷിക്കുന്നു. ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ ഹാർദിക് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ; മുള്ളൻപൂരിലെ വെടിക്കെട്ട് പോരാട്ടത്തിൽ ആറ് വിക്കറ്റ് വിജയം

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ നായകനായി നിയമിക്കുന്നതിനോട് സെവാഗ് വിയോജിപ്പ് പ്രകടിപ്പിച്ചു. സഞ്ജുവിനേക്കാൾ ഈ സ്ഥാനത്തിന് എന്തുകൊണ്ടും അർഹൻ ശ്രേയസ് അയ്യരാണെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ശ്രേയസിന്റെ ബാറ്റിംഗിലെ സ്ഥിരതയും ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള പ്രാപ്തിയും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നുവെന്നും സെവാഗ് പറഞ്ഞു.

Share Email
Top