അമേരിക്കയിലെ എലിമെന്ററി സ്കൂളിൽ വെടിവയ്പ്; മൂന്ന് കുട്ടികളും അധ്യാപികയും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു

അമേരിക്കയിലെ എലിമെന്ററി സ്കൂളിൽ വെടിവയ്പ്; മൂന്ന് കുട്ടികളും അധ്യാപികയും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ എലിമെന്ററി സ്കൂളിൽ വെടിവയ്പ്; മൂന്ന് കുട്ടികളും അധ്യാപികയും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ബെൻഡ്: അമേരിക്കയിലെ ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിക്കും മറ്റൊരു അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 459 വിദ്യാർഥികളാണുള്ളത്. സ്കൂളിന് സമീപമുള്ള കാറിന് നേരെ അപരിചിതനായ ഒരാൾ വെടിവെച്ചതായി പൊലീസിന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് അക്രമി സ്കൂളിൽ പ്രവേശിച്ചത്.

Also Read:പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നുവീണ് വൻദുരന്തം! 34 വിദ്യാർഥികളടക്കം 35 പേർ മരിച്ചു

വിവരം ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 16 വയസ്സായ അക്രമിയെ പിന്തുടർന്ന് സ്കൂളിൽ പ്രവേശിച്ച പ്രദേശവാസിയുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ബെൻഡ് പൊലീസ് ചീഫ് മൈക്ക് ക്രാന്റ്സ് വ്യക്തമാക്കി. സംഭവത്തിൽ എഫ്.ബി.ഐയും പ്രാദേശിക പൊലീസും ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share Email
Top