മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ നടത്തിയത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആരോപണങ്ങള്‍ ഗൗരവകരമാണ്. എഡിജിപി പൂരം കലക്കി എന്ന് ഭരണപക്ഷ എംഎല്‍എ തന്നെ സമ്മതിച്ചു. പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. എഡിജിപി അജിത് കുമാറിനെ സര്‍വീസില്‍ നിന്നും നീക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പി വി അന്‍വര്‍ നടത്തിയത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍; കെ മുരളീധരന്
എഡിജിപി പൂരം കലക്കി എന്ന് ഭരണപക്ഷ എംഎല്‍എ തന്നെ സമ്മതിച്ചു.






