ജപ്പാനിലെ രണ്ട് ജനപ്രിയ കീ കാറുകളായ വാഗണ്‍ആര്‍, ആള്‍ട്ടോ എന്നിവയ്ക്ക് ജനറേഷന്‍ അപ്ഡേറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 1993-ല്‍ ആദ്യമായി പുറത്തിറക്കിയ സുസുക്കി വാഗണ്‍ആര്‍, 2025-ല്‍ സമ്പൂര്‍ണ ഹൈബ്രിഡ് പവര്‍ട്രെയിനുമായി അതിന്റെ ഏഴാം തലമുറയിലേക്ക് പ്രവേശിക്കും. അതേസമയം സുസുക്കി ആള്‍ട്ടോ, 2026-ല്‍ അതിന്റെ പത്താം തലമുറ അപ്ഡേറ്റിന് വിധേയമാകാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകളും സാങ്കേതികവിദ്യയിലും പ്രകടനത്തിലും രൂപകല്‍പ്പനയിലും കാര്യമായ പുരോഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ വാഗണ്‍ആറിന് അതിന്റെ ഏറ്റവും വലിയ അപ്ഡേറ്റായി ഒരു പൂര്‍ണ്ണ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കും. ജപ്പാനില്‍, 0.66L, 3സിലിണ്ടര്‍ DOHC ഇന്‍ലൈന്‍ ഹൈബ്രിഡ് എഞ്ചിന്‍ eCVT (ഇലക്ട്രിക് കണ്ടിന്യൂസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. പെട്രോള്‍ എഞ്ചിന്‍ 54 പിഎസ് ഉത്പാദിപ്പിക്കും, ഇലക്ട്രിക് മോട്ടോര്‍ 10 പിഎസ് ഉത്പാദിപ്പിക്കും. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഈ ഹൈബ്രിഡ് സജ്ജീകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഔദ്യോഗിക മൈലേജ് കണക്കുകള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും, വാഗണ്‍ആര്‍ ഹൈബ്രിഡ് 30 കിലോമീറ്ററിലധികം ഇന്ധനക്ഷമത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ഇ.വി യിൽ പോരാട്ടം മുറുക്കാൻ മഹീന്ദ്രയും..
ജപ്പാന്‍-സ്‌പെക്ക് വാഗണ്‍ആറിന് നിലവിലെ മോഡലില്‍ കാണുന്ന ഹിംഗഡ് ഡോറുകള്‍ക്ക് പകരം സ്ലൈഡിംഗ് ഡോറുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ അപ്ഡേറ്റുകള്‍ക്കൊപ്പം, വാഗണ്‍ ആറിന്റെ വില കൂടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനിലെ സാധാരണ മോഡലിന്റെ പ്രാരംഭ വിലയായ 5.55 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ ഹൈബ്രിഡ് പതിപ്പിന് ഏകദേശം 7.22 ലക്ഷം (1.3 ദശലക്ഷം യെന്‍) ചിലവ് കണക്കാക്കുന്നു.
അതേസമയം 2026-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അടുത്ത തലമുറ സുസുക്കി ആള്‍ട്ടോയില്‍ മികച്ച പ്രകടനത്തിനൊപ്പം ഭാരം കുറഞ്ഞതും സുരക്ഷിതവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമാക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ആള്‍ട്ടോയുടെ കെര്‍ബ് ഭാരം 100 കിലോഗ്രാം കുറയുമെന്നും ഇത് ഏകദേശം 580-660 കിലോഗ്രാമായി കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Also Read: ബെംഗളൂരു വിമാനത്താവളം റൂട്ടില്‍ വൈദ്യുത ബസുകള്‍ വരുന്നു..
അള്‍ട്രാ-ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ (UHSS), അഡ്വാന്‍സ്ഡ് ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ (AHSS) എന്നിവയ്ക്കൊപ്പം ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിന്റെ ഒരു നൂതന പതിപ്പ് ഉപയോഗിച്ചാണ് ഈ ഭാരം കുറയ്ക്കുന്നത്. ഇത് ഘടനാപരമായ കാഠിന്യവും മെച്ചപ്പെടുത്തും. നിലവിലെ 12V മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണത്തിന് പകരം കൂടുതല്‍ നൂതനമായ 48V സിസ്റ്റം, സൂപ്പര്‍ ചാര്‍ജ് എന്ന് ബ്രാന്‍ഡ് ചെയ്യും. ഈ നവീകരണവും ഭാരം കുറഞ്ഞ ബോഡിയും ഉപയോഗിച്ച്, നിലവിലെ പെട്രോള്‍ പതിപ്പിന്റെ 25.2kmpl, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിന്റെ 27.7kmpl എന്നിവയെ മറികടന്ന് 2026 ആള്‍ട്ടോ 30kmpl ഇന്ധനക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.