പേടിക്കണം..! സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത ശക്തം, ആറ് പേർക്ക് കൂടി രോഗബാധ

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 273 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ മാത്രം 197 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

പേടിക്കണം..! സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത ശക്തം, ആറ് പേർക്ക് കൂടി രോഗബാധ
പേടിക്കണം..! സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത ശക്തം, ആറ് പേർക്ക് കൂടി രോഗബാധ

കേരളത്തിൽ ഷിഗെല്ല രോഗബാധ ആശങ്കയുയർത്തുന്നു. സംസ്ഥാനത്ത് പുതുതായി ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 273 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ മാത്രം 197 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ; ‘കാമം’ എന്നാൽ എന്താണ് ? ചിലതൊന്നും അറിഞ്ഞില്ലങ്കിൽ പണി കിട്ടും..! മനുഷ്യ ലൈംഗികതയുടെ തലങ്ങൾ

നിലവിൽ നാല് ജില്ലകളിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

  • കോഴിക്കോട്: 69 പേർ
  • വയനാട്: 26 പേർ
  • തൃശൂർ: 13 പേർ
  • ആലപ്പുഴ: 5 പേർ

ഇവ കൂടാതെ മലപ്പുറം (32), തിരുവനന്തപുരം (18), കൊല്ലം (13), കണ്ണൂർ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) എന്നീ ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാൻ കർശനമായ ജാഗ്രതാ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ശുചിത്വപാലനവും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടേണ്ടതാണ്.

Share Email
Top