ഒരുകാലത്ത് പ്രബലമായ രാഷ്ട്രീയ ശക്തിയായിരുന്ന അവാമി ലീഗ് അധികാരത്തിലിരുന്ന കാലത്ത് ഫാസിസം സ്ഥാപിച്ചുവെന്ന് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ആരോപണം. അവാമി ലീഗ് നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ധാക്കയിലെ ഷാബാഗില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍, ബംഗ്ലാദേശില്‍ അവാമി ലീഗിന് ഇനി നിയമാനുസൃതമായ സ്ഥാനമില്ലെന്നും പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും എന്‍സിപി നേതാക്കള്‍ അധികാരികളോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച് 16 വര്‍ഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ പുറത്താക്കി, വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന പ്രതിഷേധങ്ങള്‍ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ആഹ്വാനം വരുന്നത്. ‘ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് ജനങ്ങള്‍ അവാമി ലീഗിനെ പരാജയപ്പെടുത്തിയതെന്ന് പാര്‍ട്ടിയുടെ മെമ്പര്‍ സെക്രട്ടറി അക്തര്‍ ഹൊസൈന്‍ പറഞ്ഞു. അവാമി ലീഗിനെ ഇനി ബംഗ്ലാദേശിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അക്തര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ഉള്ളപ്പോള്‍, ഫാസിസത്തിന്റെയും മുജീബിസത്തിന്റെയും രാഷ്ട്രീയം തിരിച്ചുവരാന്‍ അനുവദിക്കില്ല എന്നും അക്തര്‍ തറപ്പിച്ച് പറഞ്ഞു.

Also Read: ഇനി വെറുതെയിരിക്കില്ല… യുക്രെയിന് റഷ്യയുടെ മുന്നറിയിപ്പ്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, 2014, 2018, 2024 വര്‍ഷങ്ങളിലെ വിവാദപരമായ തിരഞ്ഞെടുപ്പുകളിലൂടെ അധികാരം ഉറപ്പിച്ചതിന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ അവരെ വിമര്‍ശിച്ചിരുന്നു. സ്ഥിരതയുടെ മറവില്‍ അവരുടെ സര്‍ക്കാര്‍ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എന്‍സിപി ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തില്‍ എന്‍സിപി ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരികയായിരുന്നു. ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ച് തെരുവിലിറക്കി. അങ്ങനെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. പ്രതിഷേധ പ്രസ്ഥാനം ഒടുവില്‍ ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചു, രാജ്യത്തിന്റെ രാഷ്ട്രീയ ദിശയില്‍ നാടകീയമായ മാറ്റത്തിനാണ് ഇതോടെ തുടക്കമിട്ടത്.