ബഹുസ്വരത സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്; ശശി തരൂര്‍

ബഹുസ്വരത സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്; ശശി തരൂര്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂര്‍. ബഹുസ്വരത സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ജയിക്കാന്‍ തന്നെയാണ് ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും വര്‍ഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. തിരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാര്‍ട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിമാറലുകള്‍ നടക്കുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു പ്രശ്‌നവുമില്ല. ഇനി തിരഞ്ഞെടുപ്പിലേക്ക് 24 ദിവസം ബാക്കിയുണ്ട്. നന്നായിത്തന്നെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

Top