ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതം; രമേശ് ചെന്നിത്തല

ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വടകരയില്‍ ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ തരംതാണ പ്രചരണം സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നത്.പിണറായി വിജയന് ഇ പി ജയരാജനെ ഭയമാണ്.ഇ പി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു. ഗതാഗത മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു.

മേയര്‍ – കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തിലും രമേശ് ചെന്നിത്തല പ്രതകരിച്ചു. പൊതുപ്രവര്‍ത്തകര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണം. മേയറും എംഎല്‍എയും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ നിരപരാധിയാണ്. ഡ്രൈവറിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top