എരഞ്ഞോളി ബോംബ് സ്ഫോടനം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

എരഞ്ഞോളി ബോംബ് സ്ഫോടനം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

നടൻ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.

വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഈ സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ട സി.പി.എം നേതാക്കളുടെ പങ്ക് കൂടി പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top