മന്ത്രിക്കും എംപിക്കും പൊലീസിനും കുരുക്കിട്ട് എസ്എഫ്ഐ! ഭരണം മാറിയാൽ പ്രതികളാക്കും

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം മുൻ നിർത്തി വലിയ രാഷ്ട്രീയ പകപോക്കലിനുള്ള തന്ത്രമാണ് സി.പിഎം നിർദ്ദേശപ്രകാരം എസ് എഫ് ഐ ഇപ്പോൾ പയറ്റുന്നത്.

മന്ത്രിക്കും എംപിക്കും പൊലീസിനും കുരുക്കിട്ട് എസ്എഫ്ഐ! ഭരണം മാറിയാൽ പ്രതികളാക്കും
മന്ത്രിക്കും എംപിക്കും പൊലീസിനും കുരുക്കിട്ട് എസ്എഫ്ഐ! ഭരണം മാറിയാൽ പ്രതികളാക്കും

മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പിൽ എംപി പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടാണ് എസ് എഫ് ഐയും സി.പി.എമ്മും കരുക്കൾ നീക്കുന്നത്. ഇതിന് പിന്നിൽ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രതികാരത്തിൻ്റെ കഥ കൂടിയുണ്ട്.

പക എന്നുപറയുന്നത് പലിശ സഹിതം വീട്ടാനുള്ളതാണ് എന്നത് നമ്മൾ കേട്ടിട്ടില്ലേ ? അതുപോലെ ഒരു പകവീട്ടലിനുള്ള കളമൊരുക്കലാണ് ഇപ്പോൾ എസ്എഫ്ഐ നടത്തുന്നത്. ആലപ്പുഴയിലെ രക്ഷാപ്രവർത്തനം മുൻ നിർത്തി പിണറായി വിജയൻ്റെ ഗൺമാനെയും എഡിജിപി എം ആർ അജിത് കുമാറിനെയും സസ്‌പെൻ്റ് ചെയ്തതിലുള്ള പ്രതികാരം അതേ രൂപത്തിൽ തീർക്കുന്നതിന് വഴി ഒരുക്കുന്നതിൻ്റെ ആദ്യ നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പൊലീസും യൂത്ത് കോൺഗ്രസ്സും നടത്തിയ ആക്രമണവും സംഘർഷവുമാണ് പുതിയ വഴിത്തിരിവിലേക്ക് എസ്എഫ്ഐ കൊണ്ടു പോകുന്നത്. ഇതിൻ്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ്സ് മാർച്ച് നയിച്ച മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർക്കെതിരെ എസ്എഫ്ഐ പരാതി നൽകുന്നത്. പൊലീസ് ഇവർക്ക് എതിരെ നടപടി സ്വീകരിക്കില്ലന്നത് കണ്ട് തന്നെയാണ് പരാതി നൽകുന്നത്. ഇതിനു ശേഷം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണ് തീരുമാനം. മന്ത്രിയെയും എംപിയെയും പ്രതിയാക്കണമെന്നത് എസ്എഫ്ഐയുടെ മാത്രമല്ല, സി.പി.എമ്മിൻ്റെയും രാഷ്ട്രീയ തീരുമാനമാണ്. സംഘർഷത്തിന് നേതൃത്വം നൽകിയത് മന്ത്രിയും എംപിയും ആണെന്നും സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചില്ലെന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകനായ വേണു എന്ന വിദ്യാർത്ഥിയാണ് പരാതി നൽകുന്നത്.

രണ്ട് പ്രമുഖ കോൺഗ്രസ്സ് നേതാക്കളെ പ്രതിസ്ഥാനത്ത് കൊണ്ടു വരുന്നതും കൻ്റോൺമെൻ്റ് എസ്ഐ മുതൽ കമ്മീഷണർ വരെയുള്ളവരെ കുടുക്കാനുമാണ് ഈ നീക്കങ്ങൾ എല്ലാം നടക്കുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടപടി എടുപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് എസ്എഫ്ഐ നേതൃത്വമുള്ളത്. ഇത്തരം ഒരു ഉറപ്പ് സി.പി.എം നേതൃത്വവും വിദ്യാർത്ഥി നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ ആലപ്പുഴയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ചാടി കരിങ്കൊടി കാണിച്ച കെഎസ് യു പ്രവർത്തകരെ ആക്രമിച്ചു എന്ന പരാതിയിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങിയ ശേഷം ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിരുന്നത്. ഇതിൽ പിണറായിയുടെ ഗൺമാനും മറ്റ് സുരക്ഷാ ജീവനക്കാരും സസ്പെൻഷനിലായി എന്നു മാത്രമല്ല ഇവരെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാറിന് എതിരെ സ്വീകരിച്ചത് സസ്പെൻഷൻ നടപടി മാത്രമാണ്. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് എഡിജിപിക്ക് എതിരായ കുറ്റം.

ഈ സംഭവം വളരെ ഗൗരവമായാണ് സി.പി.എം നേതൃത്വം നോക്കി കാണുന്നത്. അതുകൊണ്ട് ഇനി എസ്എഫ് ഐക്കാർക്ക് എതിരെയും ഡിവൈഎഫ്ഐക്കാർക്ക് എതിരെയും പൊലീസ് നടപടി ഉണ്ടായാൽ സീനിയർ ഉദ്യോഗസ്ഥരെ വരെ പ്രതിയാക്കി നിയമ നടപടി സ്വികരിക്കണമെന്നതാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യൂണിവേഴ്‌സ്റ്റി ഹോസ്റ്റലിലെ പൊലീസ് നാപടി സി.പി.എമ്മിനെ സംബന്ധിച്ച് വീണു കിട്ടിയ വലിയ ആയുധം തന്നെയാണ് ഒരു പ്രകോപനവും ഇല്ലാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളുടെ തലയ്ക്കടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട് അതുപോലെ മന്ത്രി ഒജെ ജനീഷും ഷാഫി പറമ്പിൽ എംപിയും നയിച്ച യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ നിന്നും യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിനുള്ളിലേക്ക് ആക്രമണം നടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ് ഐക്കാർക്ക് എതിരെയും യൂത്ത് കോൺഗ്രസ്സുകാർക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ സർക്കാറിൻ്റെ കാലത്ത് അത് ഉണ്ടാകാനും പോകുന്നില്ല.

മാത്രമല്ല, ഇപ്പോഴും ഗുണ്ടകളെ പോലെ വെല്ലുവിളിക്കുന്ന പ്രവർത്തനമാണ് കൻ്റോൺമെൻ്റ് എസ്ഐയും സിഐയും നടത്തി കൊണ്ടിരിക്കുന്നത്. ഒരു വൃത്തത്തിനുള്ളിൽ മാത്രം അധികാര പരിധിയുള്ള കൻ്റോൺമെൻ്റ് എസ്ഐ ഗോകുലു , സിഐ സതീഷും, അത് മറന്ന് ഭരത് ചന്ദ്രൻ കളിക്കാനാണ് ഇപ്പോൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതൊക്കെ കൃത്യമായി തന്നെ സി.പി.എം കുറിച്ച് വച്ചിട്ടുമുണ്ട്. കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ, മന്ത്രിയും എംപിയും എല്ലാം ഈ കണക്ക് പുസ്‌തകത്തിൽ ഇടംപിടിച്ച സാഹചര്യത്തിൽ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചാൽ അത് എത്ര വൈകി ആയാലും ഇവർക്ക് എല്ലാം എതിരെ നടപടിയും എന്തായാലും ഉറപ്പാണ്. അക്കാര്യത്തിൽ, എന്തായാലും സംശയമില്ല. ഇപ്പോൾ എസ്ഐയും സിഐയും അവധിയിൽ പോയത് പോലും സി.പി.എം പ്രവർത്തകരിൽ നിന്ന് അടികിട്ടുമെന്ന് ഭയന്നാണോ എന്ന സംശയം പോലും പെതുസമൂഹത്തിനിടയിലുണ്ട്.

STAFF REPORTER

വീഡിയോ കാണാം…

Share Email
Top