ലൈംഗിക പീഡന കേസ്; കര്‍ണാടക ജെഡിഎസ് എംഎല്‍എ എച്ച്ഡി രേവണ്ണ അറസ്റ്റില്‍

ലൈംഗിക പീഡന കേസ്; കര്‍ണാടക ജെഡിഎസ് എംഎല്‍എ എച്ച്ഡി രേവണ്ണ അറസ്റ്റില്‍

ഡല്‍ഹി: ലൈംഗിക പീഡന കേസില്‍ കര്‍ണാടക ജെഡിഎസ് എംഎല്‍എ എച്ച്ഡി രേവണ്ണ അറസ്റ്റില്‍. ബെംഗളൂരു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്. മകന്‍ പ്രജ്വല്‍ രേവണ്ണ ഒളിവിലാണ്. പ്രജ്വലിനെതിരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് സിബിഐ നീക്കം. കേസിനെ തുടര്‍ന്ന് രാജ്യം വിട്ട അദ്ദേഹം ജര്‍മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ഒരുങ്ങുന്നത്. ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വിവരങ്ങള്‍ രാജ്യാന്തര തലത്തില്‍ ശേഖരിക്കുന്നതിനാണ് സിബിഐ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്.

Top