ലൈംഗിക പീഡനക്കേസ് ; പ്രജ്വലിന് താക്കീതുമായി ദേവഗൗഡ

ലൈംഗിക പീഡനക്കേസ് ; പ്രജ്വലിന് താക്കീതുമായി ദേവഗൗഡ

ഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം.നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാര്‍ട്ടി ലെറ്റര്‍ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.

‘കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് തന്റെ നിലപാട്. പ്രജ്വല്‍ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കും’. 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് ജനങ്ങളോടാണ് കുടുംബത്തോടല്ല കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു.

അതേ സമയം, ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കും. പ്രജ്വല്‍ ഒളിവില്‍ പോയി ഇരുപത്തിയേഴാം ദിവസമാണ് വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നത്.

Top