നവവധുവിനെതിരെ ലൈംഗിക ആക്രമണം; രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്

നവവധുവിനെതിരെ ലൈംഗിക ആക്രമണം; രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പന്തീരങ്കാ നവവധുവിനെതിരെയുള്ള ലൈംഗിക ആക്രമണത്തിൽ പ്രതിയായ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ ഒളിവിൽപോയതിന് പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തതവരുത്താനായി വിമാനക്കമ്പനി അധികൃതരുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയുംചെയ്‌തെന്ന പരാതിയിലാണ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.

Top