നിലമ്പൂര്‍: നിലമ്പൂരില്‍ പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കുറ്റത്തിന് 44 കാരന് ട്രിപ്പിള്‍ ജീവപര്യന്തം. മമ്പാട് കാരച്ചാല്‍ പുള്ളിപ്പാടം തോട്ടുകര വീട്ടിലെ ശരത് ചന്ദ്രനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ സ്പെഷല്‍ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തം കൂടാതെ 90,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവതക്ക് നല്‍കും.
Also Read: തിരുവണ്ണാമലയില്‍ ഫ്രഞ്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ജില്ലാ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് കൊടുത്ത് പല തവണയായി പീഢിപ്പിച്ചുവെന്നാണ് കേസ്. 2015 മുതല്‍ 2018 വരെയുള്ള കാലയളവിനുള്ളില്‍ കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിനിരയാക്കി. നിലമ്പൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന റസിയ ബംഗാളത്ത് രജീസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയത് കുറ്റപത്രം സമര്‍പ്പിച്ചത്. 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ.സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.