പങ്കാളിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്കെതിരെ കേസ്

പങ്കാളിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്കെതിരെ കേസ്

ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ പൂജാരിക്കെതിരെ കേസ്. പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളില്‍ ചെന്നൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതി. വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയിലുണ്ട്.

എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി പൂജാരി ഒരിക്കല്‍ മദ്യപിച്ചെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു. ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രവും നടത്തി. പിന്നീടാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. കേസെടുത്ത വിരുഗമ്പാക്കം ഓള്‍ വിമന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top