2016 ൽ വിവാഹിതരായ രജ്പുത്തും രസ്തോഗിയും ബ്രഹ്മപുരിയിലെ ഇന്ദിരാനഗറിലെ മാസ്റ്റർ കോളനിയിലാണ് താമസിച്ചിരുന്നത്. പിഹു എന്ന അഞ്ച് വയസ്സുള്ള ഒരു മകളുമുണ്ടായിരുന്നു ഇവർക്ക്.
അയൽക്കാരനുമായുള്ള ബന്ധം

2020 ൽ ലണ്ടനിലെ ഒരു മാളിൽ ജോലി ലഭിച്ച രജ്പുതിന് ഭാര്യയെയും മകളെയും മീറത്തിൽ ആക്കി പോകേണ്ടി വന്നതോടെയാണ് ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്.
ഭർത്താവിന്റെ അഭാവത്തിൽ, രസ്തോഗി തന്റെ അയൽവാസിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ശുക്ലയുമായി കൂടുതൽ അടുക്കുകയും, ഇരുവരും തമ്മിൽ പ്രണയത്തിലാകുകയുമായിരുന്നു.
Also Read : ‘വെൽക്കം സുനിത.. ഭൂമി നിങ്ങളെ മിസ്സ് ചെയ്തു’ വൈറലായി മോദിയുടെ പോസ്റ്റ്
ഇതിനിടെ, ഭാര്യയ്ക്ക് അയൽക്കാരനുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും രജ്പുത് ഫെബ്രുവരി 25 ന് ഭാര്യയുടെ ജന്മദിനവും ഫെബ്രുവരി 28 ന് മകളുടെ ജന്മദിനവും ആഘോഷിക്കാൻ ആയി ഫെബ്രുവരി 24 ന് അദ്ദേഹം മീററ്റിലേക്ക് മടങ്ങി.
കൊലപാതകം നടന്ന രാത്രി

മാർച്ച് 4 ന് രസ്തോഗി രജ്പുതിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കി. തുടർന്ന് അയൽക്കാരനായ കാമുകനെ വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് രജ്പുതിന്റെ നെഞ്ചിൽ പലതവണ കുത്തി കൊലപ്പെടുത്തി. ഈ സമയമെല്ലാം, മകൾ പിഹു അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു.
തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുളിമുറിയിൽ വെച്ച് ഭർത്താവിന്റെ മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചു. ഭർത്താവിന്റെ മൃതദേഹം ഒളിപ്പിക്കാൻ, രസ്തോഗിയും ശുക്ലയും ശരീരഭാഗങ്ങൾ ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു, തുടർന്ന് സിമന്റും പൊടിയും കലർന്ന പാത്രത്തിൽ നിറച്ചു വെക്കുകയും ചെയ്‌തു.
Also Read : നാഗ്പൂർ കലാപം; മുഖ്യസൂത്രധാരൻ ഫാഹിം ഖാൻ പോലീസ് പിടിയിൽ
അടുത്ത ദിവസം, രസ്തോഗി മകളെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ആക്കുകയും ശുക്ലയോടൊപ്പം ഷിംലയിലേക്ക് പോവുകയും ചെയ്തു.
പാളിയ പ്ലാൻ, ഒടുവിൽ കൊലപാതക കുറ്റം സമ്മതിച്ച് രസ്തോഗി

ഷിംലയിൽ നിന്നും തിരിച്ചെത്തിയതോടെ രസ്തോഗിയുടെ അമ്മ കവിത, മകളോട് ഭർത്താവ് എവിടെയാണെന്ന് ചോദിച്ചു. തുടക്കത്തിൽ അവ്യക്തമായ ഉത്തരങ്ങൾ നൽകി രസ്തോഗി ആളുകളെ തെറ്റിദ്ധരിപ്പിച്ചെങ്കിലും, ആവർത്തിച്ചുള്ള ചോദ്യം ചെയ്യലുകൾ സത്യം പുറത്തുവരുന്നതിലേക്ക് നയിച്ചു. തന്റെ ഭർത്താവ് രജ്പുത് തന്റെ കയ്യാലെ കൊല്ലപ്പെട്ടതായി രസ്തോഗി അമ്മയോട് സമ്മതിച്ചു. ഒടുവിൽ കുടുംബക്കാർ തന്നെ രസ്തോഗിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
രജ്പുത്തിന്റെ മൃതദേഹം വീട്ടിലെ ഒരു നീല ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് രസ്തോഗി പോലീസിനോട് സമ്മതിച്ചു. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് രണ്ട് ഉദ്യോഗസ്ഥരെ അയച്ചെങ്കിലും അവർക്ക് ആദ്യം മൃതദേഹം കണ്ടെത്താനായില്ല.
അറ്റുപോയ തല, ചതഞ്ഞരഞ്ഞ കൈകാലുകൾ…

രസ്‌തോഗിയെയും കാമുകൻ ശുക്ലയെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു, തെളിവെടുപ്പ് നടത്തിയെങ്കിലും പ്രഥമ ദൃഷ്ട്യാ പോലീസിന് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ശരീരഭാഗങ്ങൾ സിമന്റ് നിറച്ച ഡ്രമ്മിനുള്ളിലായിരുന്നുവെന്ന് ശുക്ല പോലീസുകാരോട് സമ്മതിച്ചു.
Also Read : സമാധാനമില്ലെന്ന് ഇന്ത്യ..! ഗാസ സംഘർഷത്തിൽ ആശങ്ക
ചുറ്റികയും ഡ്രില്ലിംഗ് മെഷീനുകളുടെയും സഹായത്തോടെ പൊട്ടിച്ചെടുത്ത ഡ്രം കണ്ട് പോലീസുകാർ ഞെട്ടി. രജപുത്രന്റെ അറ്റുപോയ തലയും കൈകളും കാലുകളും അതിൽ വ്യകത്മായി കാണായിരുന്നു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.