അനധികൃത സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് വിൽപന നടത്തുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി. താമസമേഖലകളുടെ ഭംഗി നശിപ്പിക്കുന്നതിനും ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുന്നതിനും ഇത്തരം അനധികൃത പാർക്കിംഗുകൾ കാരണമാകുന്നുണ്ട്. അതിനാൽ വിൽപ്പനയ്ക്കായി മുനിസിപ്പാലിറ്റി അംഗീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ ആദ്യം മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുകയും വാഹനം മാറ്റാൻ ഉടമയ്ക്ക് നിശ്ചിത സമയപരിധി അനുവദിക്കുകയും ചെയ്യും. നൽകിയ സമയത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ മുൻസിപ്പൽ ചട്ടങ്ങൾ പ്രകാരമുള്ള ശക്തമായ നിയമനടപടികളും പിടിച്ചെടുക്കലും നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.






