കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 17 വിമാനങ്ങളാണ് റദ്ദാക്കിയത്

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 17 വിമാനങ്ങളാണ് റദ്ദാക്കിയത്.

കണ്ണൂരിൽ നിന്ന് 12ഉം തിരുവനന്തപുരത്ത് നിന്ന് എട്ടും സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഇന്ന് പുലർച്ചെ 1:20ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321 റിയാദ്, ix 347 അബുദാബി, ix 337 മസ്ക്കറ്റ്, ix 351 ഷാർജ എന്നീ സർവീസുകളും റദ്ദാക്കിയിരുന്നു.

Share Email
Top