വൈദ്യുതി കരാറിൽ സർക്കാരിന് കെ.എസ്.ഇ.ബിയുടെ തിരിച്ചടി!ഹിമാചലിനേക്കാൾ ചെലവേറും ജി.എൻ.എ; സ്വകാര്യ കരാറിനെതിരെ ബോർഡിന്റെ മുന്നറിയിപ്പ്

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ വാദം

വൈദ്യുതി കരാറിൽ സർക്കാരിന് കെ.എസ്.ഇ.ബിയുടെ തിരിച്ചടി!ഹിമാചലിനേക്കാൾ ചെലവേറും ജി.എൻ.എ; സ്വകാര്യ കരാറിനെതിരെ ബോർഡിന്റെ മുന്നറിയിപ്പ്
വൈദ്യുതി കരാറിൽ സർക്കാരിന് കെ.എസ്.ഇ.ബിയുടെ തിരിച്ചടി!ഹിമാചലിനേക്കാൾ ചെലവേറും ജി.എൻ.എ; സ്വകാര്യ കരാറിനെതിരെ ബോർഡിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹിമാചൽ പ്രദേശ് സർക്കാരുമായി മുന്നോട്ടുവെച്ച കരാർ ഒഴിവാക്കി സ്വകാര്യ സ്ഥാപനമായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പുതിയ വിവാദം. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ വാദം. എന്നാൽ ജി.എൻ.എയുമായുള്ള കരാർ സാമ്പത്തികമായും സാങ്കേതികമായും കേരളത്തിന് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കുന്ന കെ.എസ്.ഇ.ബിയുടെ ആഭ്യന്തര റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്.

യൂണിറ്റിന് 8.90 രൂപ വരെ നിരക്കിൽ 2027 മാർച്ച് 31 വരെ വൈദ്യുതി നൽകുന്ന ജി.എൻ.എ കരാർ നഷ്ടകരമാണെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി നിർദേശിച്ചിരിക്കുന്ന 2,008 കോടി രൂപയുടെ ചെലവ്, ഹിമാചലിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനേക്കാൾ ഉയർന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിനെതിരെ വൈദ്യുതി വകുപ്പിനുള്ളിലും എതിർപ്പ് ശക്തമാണ്.

Also Read: പത്ത് ദിവസത്തെ അടച്ചിടൽ അവസാനിക്കുന്നു; ആലുവ പഴയപാലം വ്യാഴാഴ്ച തുറക്കും! ഗതാഗതക്കുരുക്കിന് ആശ്വാസം

രാത്രികാലങ്ങളിലെ വൈദ്യുതി ക്ഷാമമാണ് ജി.എൻ.എ കരാറിലെ പ്രധാന പോരായ്മയായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്. പകൽ വൈദ്യുതി ആവശ്യം കുറവായിരിക്കുമ്പോഴും 500 മെഗാവാട്ട് നിർബന്ധമായി വാങ്ങേണ്ടിവരും. എന്നാൽ ഹിമാചൽ കരാറിലൂടെ രാത്രിയിലെ പീക്ക് സമയത്ത് 864 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. അതിനാൽ സംസ്ഥാനത്തിന്റെ യഥാർഥ ആവശ്യത്തിന് ഹിമാചൽ കരാറാണ് കൂടുതൽ അനുയോജ്യമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ ജി.എൻ.എ കരാറുമായി മുന്നോട്ടുപോകുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

Share Email
Top