ഇന്ത്യന്‍ ബാങ്കുകള്‍ മുതല്‍ സിനിമാ ടിക്കറ്റ് വരെയുള്ള സേവനങ്ങള്‍; ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും

ഇന്ത്യന്‍ ബാങ്കുകള്‍ മുതല്‍ സിനിമാ ടിക്കറ്റ് വരെയുള്ള സേവനങ്ങള്‍; ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും

ന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളുള്ള ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും. ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വഴി സാധ്യമാകും. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയില്‍ ഗൂഗിള്‍ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ വാലറ്റ് സേവനം എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിര്‍ വാലറ്റ് സേവനം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നയായും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് ആപ്പുകളേക്കാള്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഒക്കെ സഹായകരമാണ് ഗൂഗിള്‍ വാലറ്റ്. പണമിടപാടുകള്‍ക്ക് കൂടുതല്‍ സഹായകരവുമാണ്.

Top