അമാനുഷിക ശക്തി പിടികൂടി? ഒരു മാസമായി കുളത്തിൽനിന്ന് കയറാതെ പതിനാറുകാരൻ, നാട്ടുകാർ ആശങ്കയിൽ

മുഴുവൻ സമയവും ജലത്തിൽ കഴിയുന്ന ഇക്ബാൽ വിവിധ കുളങ്ങളിലായാണ് മാറിമാറി സമയം ചെലവഴിക്കുന്നത്

അമാനുഷിക ശക്തി പിടികൂടി? ഒരു മാസമായി കുളത്തിൽനിന്ന് കയറാതെ പതിനാറുകാരൻ, നാട്ടുകാർ ആശങ്കയിൽ
അമാനുഷിക ശക്തി പിടികൂടി? ഒരു മാസമായി കുളത്തിൽനിന്ന് കയറാതെ പതിനാറുകാരൻ, നാട്ടുകാർ ആശങ്കയിൽ

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ അമാനുഷിക ശക്തിയുടെ സ്വാധീനമെന്ന വിചിത്ര വാദവുമായി കൗമാരക്കാരൻ ഒരു മാസത്തോളമായി രാപകൽ വെള്ളത്തിൽ കഴിയുന്നത് വലിയ ചർച്ചയാകുന്നു. ബെൽദംഗ പ്രദേശത്താണ് ഇക്ബാൽ എന്ന പതിനാറുകാരൻ കരകയറാൻ വിസമ്മതിച്ച് കുളങ്ങളിൽ തുടരുന്നത്. വെള്ളത്തിൽനിന്ന് പുറത്തിറങ്ങിയാൽ എവിടെയൊക്കെയോ അദൃശ്യ ശക്തികൾ തന്നെ കീഴ്പെടുത്തുന്നതായി അനുഭവപ്പെടുന്നുണ്ടെന്നാണ് കുട്ടി വിശ്വസിക്കുന്നത്.

മുഴുവൻ സമയവും ജലത്തിൽ കഴിയുന്ന ഇക്ബാൽ വിവിധ കുളങ്ങളിലായാണ് മാറിമാറി സമയം ചെലവഴിക്കുന്നത്. കുടുംബാംഗങ്ങൾ കുട്ടിയെ നിർബന്ധിച്ച് ആശുപത്രിയിൽ എത്തിച്ച് സമഗ്രമായ വൈദ്യപരിശോധന നടത്തിയെങ്കിലും ശാരീരികമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇത്തരത്തിൽ ദിവസങ്ങളോളം വെള്ളത്തിൽ തുടരുന്നത് ഗുരുതരമായ ചർമ്മരോഗങ്ങൾക്കും ജലജന്യ അണുബാധകൾക്കും കാരണമാകുമെന്ന് ഡോക്ടർമാർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Also Read: ആകാശച്ചുഴിയിൽ പെട്ട് 300 അടി താഴേക്ക് പതിച്ച എയർ ഇന്ത്യ വിമാന അപകടം; സിഇഒയെ വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം!

ഉറക്കവും ഭക്ഷണവുമെല്ലാം വെള്ളത്തിൽ വെച്ചുതന്നെയാണ്. കൗമാരക്കാരന്റെ ഈ വിചിത്ര അവസ്ഥ കാണാൻ ദിവസവും നിരവധി ആളുകളാണ് കുളത്തിന് സമീപത്തേക്ക് എത്തുന്നത്. കാഴ്ചക്കാരായി എത്തുന്ന നാട്ടുകാർ പലരും ഭക്ഷണ സാധനങ്ങൾ വെള്ളത്തിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പതിവ്. കുട്ടിയുടെ ജീവന് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് നിലവിൽ ബന്ധുക്കളും നാട്ടുകാരും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top