ഡല്‍ഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിപ്പ് പങ്കുവച്ചു.
Also Read: റഷ്യയുടെ നീക്കത്തില്‍ ഭയം; പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
മത വിഭജന രാഷ്ട്രീയം ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ദോഷകരമാണെന്നും സിപിഐഎം പിബി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിന് സമാനമായി ഇന്ത്യയില്‍ ഹിന്ദുത്വശക്തികളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. മുസ്ലീം അടക്കമുളള ന്യൂനപക്ഷങ്ങളെയാണ് ഹിന്ദുത്വ ശക്തികള്‍ ഇവിടെ ലക്ഷ്യംവയ്ക്കുന്നതെന്നും സിപിഐഎം പി ബി വ്യക്തമാക്കി.