എഎപിയുടെ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞു; ബിജെപിക്ക്‌ ഭയമെന്ന്‌ കെജ്‌രിവാൾ

മുൻകൂർ അനുമതി വാങ്ങിയില്ലെന്ന പേരിലാണ്‌ ഡൽഹി പൊലീസ്‌ ‘അൺബ്രേക്കബിൾ’ ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞത്‌

എഎപിയുടെ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞു; ബിജെപിക്ക്‌ ഭയമെന്ന്‌ കെജ്‌രിവാൾ
എഎപിയുടെ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞു; ബിജെപിക്ക്‌ ഭയമെന്ന്‌ കെജ്‌രിവാൾ

ഡൽഹി: എഎപിയുടെ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞതിൽ പ്രതികരിച്ച് അരവിന്ദ് കെജ്‍രിവാൾ. ബിജെപി ഡോക്യുമെന്ററിയെ ഭയക്കുകയാണെന്ന്‌ കെജ്‌രിവാൾ പറഞ്ഞു. ഡോക്യുമെന്ററി പുറത്തുവന്നാൽ എഎപി നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചതിന്റെ വിശദാംശങ്ങൾ ജനങ്ങൾക്ക്‌ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരവിന്ദ്‌ കെജ്‌രിവാൾ അടക്കമുള്ള ആംആദ്‌മി പാർട്ടി നേതാക്കളെ കേന്ദ്രഏജൻസികൾ ജയിലിൽ അടച്ചത്‌ വിശദമാക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനമാണ് ഡൽഹി പോലീസ് തടഞ്ഞത്. മുൻകൂർ അനുമതി വാങ്ങിയില്ലെന്ന പേരിലാണ്‌ ഡൽഹി പൊലീസ്‌ ‘അൺബ്രേക്കബിൾ’ ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞത്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ്‌ പൊലീസ്‌ പ്രദർശനം തടഞ്ഞതെന്നാണ്‌ ആക്ഷേപം.

Also Read: സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു

അതേസമയം ശനിയാഴ്‌ച ഡൽഹി ഐടിഒയിലെ പ്യാരെലാൽ ഭവനിലാണ്‌ ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം തീരുമാനിച്ചിരുന്നത്‌. ഞായറാഴ്‌ച എഎപി രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്ങിന്റെ വാർത്താസമ്മേളനവും ഡോക്യുമെന്ററി പ്രദർശനവും ആന്ധ്ര അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തീരുമാനിച്ചിരുന്നു. മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിനെത്തിയപ്പോഴാണ് ഡോക്യുമെന്ററി പ്രദർശനം പൊലീസ്‌ വീണ്ടും തടഞ്ഞതായി അറിഞ്ഞത്.

Share Email
Top