സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്കെതിരെ കേസ്

അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്

സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്കെതിരെ കേസ്
സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ച അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെ ഉണ്ടായ അപകടത്തിൽ നേത്യ രാജേഷ് (11) ആണ് മരിച്ചത്. 15 നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

Also Read: കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ

എന്നാല്‍, ഡ്രൈവറുടെ വാദം എംവിഡി തള്ളി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം.

Share Email
Top