CMDRF

പട്ടികജാതി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നവരെയും വിഷർ പ്ലസ് പദ്ധതിയില്‍ പരിഗണിക്കും.

പട്ടികജാതി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /വിഎച്ച്എസ്ഇ പഠനം പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ മെഡിക്കല്‍ എഞ്ചിനീയറിങ് പരീക്ഷാ പരിശീലനം ധനസഹായ പദ്ധതിയിലേയ്ക്ക് പട്ടികജാതി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകൾ 2023-24-ല്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും മേല്‍ വിഷയങ്ങളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2-ഗ്രേഡില്‍ കുറയാത്ത മാർക്കുള്ള സി.ബി.എസ്.ഇ വിദ്യാർഥികള്‍ക്കും എ- ഗ്രേഡില്‍ കുറയാത്ത മാർക്കുള്ള ഐ.സി.എസ്.ഇ വിദ്യാർഥികള്‍ക്കും കുടുംബ വാര്ഷിക വരുമാനം 6,00,000 രൂപയില്‍ കവിയാത്തവരും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്ല്യന്റ്, ടൈം, ആകാശ് ഇ9സ്റ്റിറ്റിയൂട്ട്, ACE, എക്‌സലന്റ്, സഫയർ അലൻ കരിയർ, സ്റ്റാർ മൗണ്ട്, പിന്നാക്കിള്‍, മാസ്റ്റർ ബേഡ്, ടാൻഡം എന്നി സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരുമായിരിക്കണം.

പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നവരെയും വിഷർ പ്ലസ് പദ്ധതിയില്‍ പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകള്‍, സ്ഥാപനത്തില്‍ ഫീസ് അടച്ച രസീത്, സ്ഥാപനത്തില്‍ നിന്നുളള സർട്ടിഫിക്കറ്റ്, പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഈ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപ്രതം, ബാങ്ക് പാസ്റ്റ് ബുക്ക് കോപ്പി എന്നിവ സഹിതം ഒക്ടോബർ15 ന് മുൻപ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷൻ മൂന്നാം നില) ഫോണ്‍. 0484 -2422256.

Top