പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ; റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെറ്റപ്പാലം സ്വദേശി പാസ്റ്റര്‍ ജോയിയുടെ കാറിന്റെ ക്യാമറയിലാണ് ഇന്ന് വൈകീട്ട് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പതിഞ്ഞത്

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ; റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ; റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്. ചെറ്റപ്പാലം സ്വദേശി പാസ്റ്റര്‍ ജോയിയുടെ കാറിന്റെ ക്യാമറയിലാണ് ഇന്ന് വൈകീട്ട് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പതിഞ്ഞത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് മേഖലയില്‍ പരിശോധന നടത്തി. ഇന്ന് വൈകീട്ട് വിവിധ പ്രദേശങ്ങളില്‍ പലരും കടുവയെ കണ്ടിരുന്നു. നിലവില്‍ അഞ്ചു കൂടുകളാണ് വനം വകുപ്പ് കടുവയെ പിടികൂടാനായി സ്ഥാപിച്ചത്. പ്രദേശത്ത് ആര്‍ ആര്‍ ടി, വെറ്റനറി സംഘം ക്യാമ്പ് ചെയ്യുകയാണ്. 5 ആടുകളെയാണ് കടുവ ഇതിനകം കൊന്നിട്ടുള്ളത്.

13 വയസ് പ്രായമുള്ള കടുവക്കായുള്ള തിരച്ചില്‍ പത്ത് ദിവസമായി തുടരുകയാണ്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാന്‍ കടുവക്കായിരുന്നില്ല. കേരളത്തിന്റെ ഡാറ്റാബേസില്‍ ഇല്ലാത്ത കടുവയാണിത്. കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങി വന്നതാണെന്നാണ് കരുതുന്നത്.

Share Email
Top