എസ്ബിഐയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായ് ബുദ്ധിമുട്ടി ഉപഭോക്താക്കള്‍

എസ്ബിഐയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായ് ബുദ്ധിമുട്ടി ഉപഭോക്താക്കള്‍


ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വാര്‍ഷിക ക്ലോസിംഗ് ആക്റ്റിവിറ്റി മൂലം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടി ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍. ഏപ്രില്‍ ഒന്നിനാണ് എസ്ബിഐ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ്, മൊബൈല്‍ ആപ്പ്, യോനോ, യുപിഐ എന്നീ സേവനങ്ങള്‍ ഏപ്രില്‍ ഒന്നിന് ഉച്ചക്ക് 12.2 നും 15.20നും ഇടയില്‍ പ്രവര്‍ത്തിച്ചില്ല. ഇത്രയും സേവനങ്ങള്‍ ലഭിക്കാതിരിക്കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി.

ഏപ്രില്‍ 1-ന് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഞായറാഴ്ച ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ എസ്ബിഐ പുതുക്കി. കൂടാതെ, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസ് എസ്ബിഐ പുതുക്കും. ബാങ്കിന്റെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ യോനോയ്ക്ക് 7.05 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്.

Top