സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2025 ലെ ക്ലാർക്ക് മെയിൻസ് പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ അവരുടെ ഫലം പരിശോധിക്കാം. എസ്‌ബിഐ ക്ലാർക്ക് മെയിൻസ് പരീക്ഷ യഥാക്രമം 2025 ഏപ്രിൽ 10, 12 തീയതികളിൽ നടന്നിരുന്നു. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് ആകെ 13,732 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി.
അതേസമയം ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കുള്ള ഒഴിവുകൾ എസ്‌ബിഐ പ്രഖ്യാപിച്ചു. സംവരണമില്ലാത്ത വിഭാഗത്തിൽ (യുസി) 5,870 ഒഴിവുകളും, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) 3,001 ഒഴിവുകളും, പട്ടികജാതി (എസ്‌സി) 2,118 ഒഴിവുകളും, പട്ടികവർഗ (എസ്ടി) 1,385 ഒഴിവുകളും, സാമ്പത്തികമായി ദുർബല വിഭാഗത്തിൽ (ഇഡബ്ല്യുഎസ്) 1,361 ഒഴിവുകളുമുണ്ട്.