പതിവായി പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലശോധന സുഗമമാക്കാനും സഹായിക്കുന്ന ചില പ്രധാന പഴങ്ങളെക്കുറിച്ച് താഴെ വിവരിക്കുന്നു.
മലബന്ധം അകറ്റാൻ കിവി മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഫൈബറും വിറ്റാമിൻ സിയും ധാരാളമടങ്ങിയ കിവി മലബന്ധം മാറ്റാനും വയർ വീർത്തു വരുന്നത് തടയാനും സഹായിക്കുന്നു. പിയർ ആണ് മറ്റൊരു പ്രധാന ഫലം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാൻ ഇത് വളരെ ഫലപ്രദമാണ്.
Also Read:അസിഡിറ്റി മരുന്നുകളുടെ അമിത ഉപയോഗം; ഡോക്ടർമാരുടെ മുന്നറിയിപ്പ് ഇങ്ങനെ!
ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന പദാർത്ഥവും അതിലെ ഉയർന്ന അളവിലുള്ള ഫൈബറും ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ സിയും ഫൈബറും മലബന്ധം തടയാൻ സഹായിക്കും. കൂടാതെ, കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പപ്പായ. ജലാംശവും ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ള പപ്പായ മലബന്ധം തടയാൻ മികച്ചൊരു മാർഗ്ഗമാണ്.






