സൗദി പ്രോ ലീഗ്; അൽ അഹ്‍ലിയെ തോൽപ്പിച്ച് അൽ നസ്ർ

അൽ നസ്‌റിനായി ജോൺ ഡുറാൻ രണ്ടുഗോളുകൾ സ്വന്തമാക്കി

സൗദി പ്രോ ലീഗ്; അൽ അഹ്‍ലിയെ തോൽപ്പിച്ച് അൽ നസ്ർ
സൗദി പ്രോ ലീഗ്; അൽ അഹ്‍ലിയെ തോൽപ്പിച്ച് അൽ നസ്ർ

സൗദി പ്രോ ലീഗിൽ അൽ അഹ്‍ലിയെ പരാജയപ്പെടുത്തി അൽ നസ്ർ. രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് ക്രിസ്റ്റാനോയുടെ അൽ നസ്ർ അൽ അഹ്‍ലിയെ തോൽപ്പിച്ചത്. 47-ാം മിനിറ്റിൽ മുഹമ്മദ് സിമാകാൻ ചുവപ്പ് കാർഡ് ലഭിച്ച്‌ പുറത്തുപോയിരുന്നു. തുടർന്ന് 45 മിനിറ്റിലധികം 10 പേരുമായി പൊരുതിയായിരുന്നു അൽ നസ്റിന്റെ ജയം.

അൽ നസ്‌റിനായി ജോൺ ഡുറാൻ രണ്ടുഗോളുകൾ സ്വന്തമാക്കി. 32, 88 മിനിറ്റുകളിലായിരുന്നു ഗോളുകൾ നേടിയത്. 80-ാം മിനിറ്റിൽ അയ്മാൻ യഹ്‌യയും അൽ നസ്റിന് വേണ്ടി ഗോൾ നേടി. 78-ാം മിനിറ്റിൽ ഇവാൻ ടോണി, രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ അൽ നബിത് എന്നിവരാണ് അൽ അഹ്‍ലിക്ക് വേണ്ടി ഗോൾ നേടിയത്.

Share Email
Top