ജിദ്ദ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ബുധനാഴ്ച സ്വകാര്യ മേഖലയ്ക്കും നോൺ-പ്രോഫിറ്റ് മേഖലയ്ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെയും നോൺ-പ്രോഫിറ്റ് മേഖലയിലെയും ജീവനക്കാർക്ക് അവധി ബാധകമാകും.
തൊഴിൽ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ മുഴുവൻ തൊഴിലുടമകളും അവധി സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധിയെന്ന നിലയിലാണ് സെപ്റ്റംബർ 23ന് അവധി നൽകുന്നത്.






