റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറുമായി കൂടിക്കാഴ്ച്ച നടത്തി. അൽ യമാമ കൊട്ടാരത്തിലാണ് ജർമൻ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.
സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളും അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു. അതേസമയം നാലുദിവസത്തെ മേഖല പര്യടനത്തിന്റെ ഭാഗമായാണ് ജർമൻ പ്രസിഡന്റ് സൗദിയിലെത്തിയത്.
Also Read: കുവൈത്ത് ദേശീയ ദിനത്തിന് മൂന്ന് ദിവസം അവധി
തുടർന്ന് ജോർഡൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ റിയാദിലെ കിങ് സൽമാൻ പാർക്ക് പദ്ധതി സന്ദർശിച്ചു. ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയും അദ്ദേഹത്തെ അനുഗമിച്ചു.