സനൂഫിനെ കുരുക്കിട്ട് പിടിച്ചത് ‘ഓപ്പറേഷന്‍ നവംബര്‍’; അന്വേഷണത്തിന് വാട്‌സാപ്പ് ഗ്രൂപ്പും

ഇതിനകം പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം 'ഓപറേഷന്‍ നവംബര്‍' എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു

സനൂഫിനെ കുരുക്കിട്ട് പിടിച്ചത് ‘ഓപ്പറേഷന്‍ നവംബര്‍’; അന്വേഷണത്തിന് വാട്‌സാപ്പ് ഗ്രൂപ്പും
സനൂഫിനെ കുരുക്കിട്ട് പിടിച്ചത് ‘ഓപ്പറേഷന്‍ നവംബര്‍’; അന്വേഷണത്തിന് വാട്‌സാപ്പ് ഗ്രൂപ്പും

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ കൊലചെയ്ത് രക്ഷപ്പെട്ട പ്രതിയായ അബ്ദുള്‍ സനൂഫിനെ കുരുക്കിയത് കോഴിക്കോട് സിറ്റി പൊലീസിന്റെ ‘ഓപറേഷന്‍ നവംബര്‍’. പ്രതിയെ പിടികൂടാന്‍ പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ കീഴില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം.

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ വ്യാപിച്ച അന്വേഷണം, സിസിടിവി ദൃശ്യങ്ങള്‍, സൈബര്‍ സെല്‍, രഹ്യസ്യാന്വേഷണം എന്നിങ്ങനെ കൃത്യതയോടെയും സൂക്ഷമതയോടെയും ഏകോപിപ്പിച്ച് അന്വേഷണ സംഘം മുന്നോട്ട് പോയതോടെയാണ് പ്രതി അബ്ദുള്‍ സനൂഫിന്റെ തന്ത്രങ്ങള്‍ പാളിയത്. കൊല നടത്തി ലോഡ്ജില്‍ നിന്ന് മുങ്ങിയ അബ്ദുള്‍ സനൂഫ് പാലക്കാട് കാര്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇത് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പൊലീസിനെ കുഴക്കി. പിന്നീട് ടൗണ്‍ എസിപി അഷ്‌റഫിന്റെ മേല്‍ നോട്ടത്തില്‍ ദിശതെറ്റാതെയുള്ള അന്വേഷണം നടന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് അന്വേഷണ സംഘ തലവനായി. പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ പ്രതി അബ്ദുള്‍ സനൂഫ് പാലക്കാട് എത്തിയത് മുതല്‍ തന്നെ ജാഗ്രതയിലായിരുന്നു. വസ്ത്രങ്ങള്‍ ഇടക്കിടെ മാറ്റി, മീശ പിരിച്ച് രൂപമാറ്റം വരുത്തി. ഇതിനകം പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം ‘ഓപറേഷന്‍ നവംബര്‍’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്നവരും നല്‍കുന്ന വിവരങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഈ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ എസിപിയും സംഘവും ഓരോ നിമിഷവും വിശകലനം ചെയ്തായിരുന്നു അന്വേഷണം.

Also Read: മുൻവൈരാഗ്യം; വീടുകയറി ആക്രമിച്ചെന്ന് പരാതിയുമായി വീട്ടമ്മ

പ്രതി പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് കടന്നെന്ന സൂചന കിട്ടിയതോടെ നടക്കാവ് എസ് ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ രണ്ട് സംഘം പൊലീസ് ബംഗളൂരുവിലെത്തി. പൊലീസ് ബംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്‌സാപ്പ് കോള്‍ ചെയ്തുമാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്. പ്രതി ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്ത് യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ട് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. തന്റെ ഫോട്ടാ പതിച്ച ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കിയ പ്രതി സോഷ്യല്‍ മീഡിയയിലുടെ ഇത് കണ്ട് ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്നത്. ദക്ഷിണ കന്നഡ സ്വദേശിയായ ഒരാളുടെ സിം സംഘടിപ്പിച്ച് വിളിച്ചാണ് അബ്ദുള്‍ സനൂഫ് തമിഴ്‌നാട്ടിലേക്ക് നീങ്ങിയത്.

ഇതിനകം തന്നെ പ്രതി ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഗൂഗിള്‍ വഴി ഹോട്ടലിനെക്കുറിച്ച് എല്ലാ വിവരവും ശേഖരിക്കുകയും ചെയ്തു. പൊലീസ് സംഘം ഹോട്ടല്‍ വളഞ്ഞപ്പോള്‍ സനൂഫ് മുറിയിലെ ടി.വിയില്‍ യൂട്യൂബില്‍ ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും നല്‍കാതെ ഓപറേഷന്‍ നവംബര്‍ ചെന്നൈ ആവഡിയിലെ ലോഡ്ജില്‍ അവസാനിപ്പിക്കുമ്പോള്‍ സനൂഫ് ചെയ്ത കുറ്റമെല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു. ഒറ്റപ്പാലത്ത് തനിക്കെതിരെ ഫസീല ബലാല്‍സംഗ കേസ് നല്‍കിയതും രണ്ടരമാസം റിമാന്‍ഡിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞ് തീര്‍ത്ത് കരാര്‍ എഴുതണം എന്നു പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയുമായി ഇക്കാര്യത്തില്‍ വാക്കേറ്റം നടക്കുകയും കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.

Top