സഞ്ജുവിന്റെ ‘അർഹതയ്ക്കുള്ള അംഗീകാരം’; സിയറ്റ് ടി20 ബാറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി, വരുൺ മികച്ച ബൗളർ

ടി20 ഫോർമാറ്റിലെ ഈ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്

സഞ്ജുവിന്റെ ‘അർഹതയ്ക്കുള്ള അംഗീകാരം’; സിയറ്റ് ടി20 ബാറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി, വരുൺ മികച്ച ബൗളർ
സഞ്ജുവിന്റെ ‘അർഹതയ്ക്കുള്ള അംഗീകാരം’; സിയറ്റ് ടി20 ബാറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി, വരുൺ മികച്ച ബൗളർ

ലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ 2024 വർഷത്തെ സിയറ്റ് ടി20 ബാറ്റർ പുരസ്‌കാരം സ്വന്തമാക്കി. ടി20 ഫോർമാറ്റിലെ ഈ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഇതേസമയം, മികച്ച ടി20 ബൗളറായി വരുൺ ചക്രവർത്തിയെയും തിരഞ്ഞെടുത്തു.

2024-ൽ ടി20 ഫോർമാറ്റിൽ സഞ്ജുവിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. കളിച്ച 13 മത്സരങ്ങളിൽ നിന്ന് 436 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് സെഞ്ച്വറികളും ഉൾപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡും ഇതോടെ സഞ്ജുവിന് സ്വന്തമായി. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തിനുള്ള വലിയ അംഗീകാരമാണ് ഈ പുരസ്‌കാരം.

Also Read: പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് സ്പാനിഷ് താരം ജോർഡി അൽബ

ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ, അതിനുശേഷം വന്ന ടി20 പരമ്പരകളിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കരിയറിലെ ഈ സ്ഥിരതയാർന്ന പ്രകടനത്തിനുള്ള അംഗീകാരമായാണ് പ്രശസ്തമായ സിയറ്റ് ടി20 ബാറ്റർ ഓഫ് ദ ഇയർ 2024 പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറ, രോഹിത് ശർമ എന്നിവരടങ്ങിയ ചടങ്ങിൽ വെച്ചാണ് സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കരിയറിൽ ഇതുവരെ കളിച്ച 49 ടി20 മത്സരങ്ങളിൽ നിന്ന് 147.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 993 റൺസാണ് സഞ്ജു നേടിയത്. ഏഷ്യാ കപ്പിലും താരം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ദേശീയ ടീമിൽ സ്ഥിരം സ്ഥാനം ലഭിച്ചിരുന്നില്ല. നിലവിൽ ഓസ്‌ട്രേലിയക്കെതിരെ പ്രഖ്യാപിച്ച ടി20 ടീമിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്.

Share Email
Top