ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് ‘സഞ്ജു ഷോ’; ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ചക്കാരുമായി ഇന്ത്യ-വിൻഡീസ് മത്സരം

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് മത്സരങ്ങളും ഇന്ത്യയുടേതാണെന്നത് ശ്രദ്ധേയമാണ്

ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് ‘സഞ്ജു ഷോ’; ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ചക്കാരുമായി ഇന്ത്യ-വിൻഡീസ് മത്സരം
ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് ‘സഞ്ജു ഷോ’; ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ചക്കാരുമായി ഇന്ത്യ-വിൻഡീസ് മത്സരം

ത്തവണത്തെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരമെന്ന റെക്കോർഡ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് സൂപ്പർ-8 പോരാട്ടം സ്വന്തമാക്കി. ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തെ പോലും പിന്നിലാക്കിയാണ് ഈ മത്സരം കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ചത്. ടെലിവിഷനിലൂടെയും വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയുമായി ആകെ 51 കോടി ആളുകളാണ് സഞ്ജു സാംസൺ വീരനായകനായ ഈ പോരാട്ടം തത്സമയം കണ്ടത്. അതേസമയം, ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം കണ്ടത് 47 കോടി ആളുകളായിരുന്നു.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് മത്സരങ്ങളും ഇന്ത്യയുടേതാണെന്നത് ശ്രദ്ധേയമാണ്. ഇതിൽ ഇന്ത്യ-സിംബാബ്‌വെ സൂപ്പർ-8 പോരാട്ടം 37.5 കോടി കാഴ്ചക്കാരുമായി മൂന്നാം സ്ഥാനത്തും, 36.3 കോടി പേർ കണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-അമേരിക്ക പോരാട്ടമാണ് 26.5 കോടി കാഴ്ചക്കാരുമായി അഞ്ചാം സ്ഥാനത്തുള്ളത്. നേരത്തെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മാത്രം 16.3 കോടി ആളുകൾ കണ്ട് റെക്കോർഡ് സൃഷ്ടിച്ചിരുന്നെങ്കിലും, വെർച്വൽ ക്വാർട്ടർ ഫൈനലായി മാറിയ ഇന്ത്യ-വിൻഡീസ് പോരാട്ടം ആ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചു.

Also Read:സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ സെമിയിൽ; ഡ്രസ്സിംഗ് റൂമിലെ ‘ഇംപാക്ട് പ്ലെയർ’ മെഡൽ ബുംറയ്ക്ക്

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനമാണ് കാഴ്ചക്കാരുടെ എണ്ണം ഇത്രത്തോളം ഉയരാൻ പ്രധാന കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 50 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജുവിന്റെ പോരാട്ടം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടി. ഇതോടെ ഡിജിറ്റൽ രംഗത്തും ടെലിവിഷൻ രംഗത്തും ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റീച്ച് നേടിയ മത്സരമായി ഇത് മാറി.

Share Email
Top