ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയെ കാണുന്നതും സംസാരിക്കുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് സഞ്ജു സാംസണ്‍. എല്ലാ ഇന്ത്യന്‍ താരങ്ങളെയും പോലെ എനിക്കും എം എസ് ധോണിക്കൊപ്പം സമയം ചിലവഴിക്കണമായിരുന്നു. ക്രിക്കറ്റിനോടുള്ള ധോണിയുടെ സമീപനം മനസിലാക്കണമായിരുന്നു. അത് എന്റെയൊരു സ്വപ്നമായിരുന്നു.
Also Read: ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്
ഒരിക്കല്‍ ഷാര്‍ജയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഞാന്‍ 70-80 റണ്‍സെടുത്തത് ഓര്‍മിക്കുന്നു. ആ മത്സരം ഞങ്ങള്‍ വിജയിച്ചു. അന്ന് ധോണിയുമായി ഞാന്‍ സംസാരിച്ചു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അന്ന് മുതലാണ് വളരാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ടെന്ന് സഞ്ജു വ്യക്തമാക്കി.