സഞ്ജു ഔട്ട് ഓഫ് സിലബസ് ബാറ്റർ; ആർ.അശ്വിൻ

ഇപ്പോൾ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തി അവസരത്തിനൊത്ത് വളർന്ന് വരുന്നു

സഞ്ജു ഔട്ട് ഓഫ് സിലബസ് ബാറ്റർ; ആർ.അശ്വിൻ
സഞ്ജു ഔട്ട് ഓഫ് സിലബസ് ബാറ്റർ; ആർ.അശ്വിൻ

ഞ്ജു സാംസൺ ഔട്ട് ഓഫ് സിലബസ് ബാറ്ററാണെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഇതിഹാസ താരം ആർ. അശ്വിൻ. സഞ്ജുവിനെ പോലെ തന്നെ അവസരം ലഭിക്കാൻ അർഹനാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദെന്നും അദ്ദേഹം പറഞ്ഞു.

ടി-20യിൽ സഞ്ജു സാംസണെപ്പോലെയുള്ളവരാണ് കളിക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് ഈ അടുത്ത കാലത്ത് സഞ്ജു നേടിയത്. ഔട്ട് ഓഫ് സിലബസ് ബാറ്ററാണ് സഞ്ജു. ഇപ്പോൾ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തി അവസരത്തിനൊത്ത് വളർന്ന് വരുന്നു. ഇവരെല്ലാം അവസരം കിട്ടുമ്പോൾ കൃത്യമായി മുതലാക്കുന്നവരാണ്’ ആർ. അശ്വിൻ പറഞ്ഞു.

Also Read: ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

‘ഋതുരാജ് പ്രതിഭയുള്ള താരമാണ്. എന്നാൽ ഓപ്പണിങ്, മൂന്നാം നമ്പർ എന്നീ രണ്ട് സ്ഥാനങ്ങളിലേക്കായി നിരവധി പ്രതിഭകളാണ് ഇന്ത്യൻ ടീമിൽ കളിക്കാൻ മത്സരിക്കുന്നത്. യശ്വസി ജെയ്സ്വാൾ, ശുഭ്‌മൻ ഗിൽ എന്നിവർ ഏകദിനത്തിൽ ഓപ്പണർ സ്ഥാനത്തിനായി സജീവമായി മത്സര രംഗത്തുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.

Share Email
Top