സഞ്ജു ടീമിന്റെ നട്ടെല്ല്; നായകനെ വാനോളം പ്രശംസിച്ച് റുതുരാജ് ഗെയ്ക്വാദ്

കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജു, ഡൽഹിക്കെതിരെ നടത്തിയ തകർപ്പൻ തിരിച്ചുവരവ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്

സഞ്ജു ടീമിന്റെ നട്ടെല്ല്; നായകനെ വാനോളം പ്രശംസിച്ച് റുതുരാജ് ഗെയ്ക്വാദ്
സഞ്ജു ടീമിന്റെ നട്ടെല്ല്; നായകനെ വാനോളം പ്രശംസിച്ച് റുതുരാജ് ഗെയ്ക്വാദ്

ല്‍ഹി ക്യാപിറ്റല്‍സിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ടീമിനെയും നായകൻ സഞ്ജു സാംസണിനെയും പ്രശംസകൊണ്ട് മൂടി ചെന്നൈ സൂപ്പർ കിങ്‌സ് താരം റുതുരാജ് ഗെയ്ക്വാദ്. സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലാണെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് കരുത്താണ് ടീമിന്റെ പ്രധാന ഊർജമെന്നും ഗെയ്ക്വാദ് പറഞ്ഞു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജു, ഡൽഹിക്കെതിരെ നടത്തിയ തകർപ്പൻ തിരിച്ചുവരവ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്.

ബാറ്റിംഗിൽ സഞ്ജു നൽകുന്ന ആത്മവിശ്വാസത്തോടൊപ്പം ബൗളർമാരുടെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായെന്ന് ഗെയ്ക്വാദ് ചൂണ്ടിക്കാട്ടി. അകീൽ ഹുസൈൻ, ജാമി ഓവർട്ടൺ എന്നിവരുടെ ബൗളിംഗ് മികവും കാർത്തിക് ശർമയുടെ ഉത്തരവാദിത്തത്തോടുള്ള ബാറ്റിംഗും ടീമിന് വലിയ മുതൽക്കൂട്ടാണ്. ടീമിന് വേണ്ടിയുള്ള കളിയാണ് കാർത്തിക് കാഴ്ചവെക്കുന്നതെന്നും ഗെയ്ക്വാദ് കൂട്ടിച്ചേർത്തു.

Also Read: അത്‌ലറ്റിക്കോയെ വീഴ്ത്തി പീരങ്കിപ്പടയുടെ മുന്നേറ്റം; ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!

സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനം വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. സീസണിലെ ആദ്യ മത്സരങ്ങളിൽ പതറിയെങ്കിലും മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ ‘എൽ ക്ലാസിക്കോ’യിൽ സെഞ്ച്വറി നേടി സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. പിന്നീട് രണ്ട് മത്സരങ്ങളിൽ കാര്യമായ സ്കോർ നേടാനായില്ലെങ്കിലും ഡൽഹിക്കെതിരെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടത്തിയ പ്രകടനം ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ഈ സീസണിൽ നേരത്തെ ഡൽഹിക്കെതിരെ നടന്ന മത്സരത്തിലും സഞ്ജു പുറത്താകാതെ 115 റൺസ് നേടിയിരുന്നു. നായകന്റെ ഈ ഫോം തുടരുന്നത് ചെന്നൈയെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് പോരാട്ടത്തിൽ വലിയ ആശ്വാസമാണ് നൽകുന്നത്.

Share Email
Top